പനി : ഒരുമാസത്തിനിടെ കേരളത്തിൽ ചികിത്സ തേടിയത് മൂന്നരലക്ഷത്തിലധികം പേര്‍

Fever: More than 350,000 people sought treatment in Kerala in one month

ഓരോ ദിവസവും 15,000 ത്തിലധികം പേരാണ് പനി ബാധിതരാകുന്നത്. പനി വ്യാപകമായി പടരുന്നത് വടക്കൻ കേരളത്തിലാണ്. തക്കാളിപനി അടക്കം കുട്ടികളിലും പകർച്ചപ്പനി വ്യാപകമായതിനാൽ അംഗനവാടികളിലും സ്‌കൂളുകളിലും കുട്ടികളുടെ ഹാജർ നിലവളരെ കുറഞ്ഞു.

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. ഓരോ ദിവസവും 15,000 ത്തിലധികം പേരാണ് പനി ബാധിതരാകുന്നത്. 

പനി വ്യാപകമായി പടരുന്നത് വടക്കൻ കേരളത്തിലാണ്. മലപ്പുറം,    കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പകർച്ചപ്പനി വ്യാപകമായിട്ടുള്ളത്. ഇന്നലെ മാത്രം മലപ്പുറത്ത് 2243 പേർക്ക് പനി ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാസർഗോഡ് ആണ് മുന്നിൽ. ഇന്നലെ മാത്രം കാസർഗോഡ് 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കണ്ണൂരിൽ  12  പേർ, എറണാകുളത്ത് 12 
പേർ എന്നിങ്ങനെയാണ് ഇന്നലെ അഡ്മിറ്റ് ആയവരുടെ കണക്ക്.   
ഒരു മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്.  

കഴിഞ്ഞ മാസം പനി ബാധിച്ചത്  3,50,000 പേർക്കാണ്.  വയനാട്ടിൽ എലിപ്പനി ഭീഷണി കൂടി നിലനിക്കുന്നുണ്ട്.  ഇന്നലെ മാത്രം 7 പേർക്ക് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.  ചെതലയം, പുൽപ്പള്ളി, ഇടവക, ചീരാൽ, കോട്ടത്തറ ഇങ്ങനെ 7 സ്ഥലങ്ങളിൽ ആണ് എലിപ്പനി സ്ഥിരീകരിച്ചത്. 

ഇന്നലെ സംസ്ഥാനത്ത് 51 പേർക്ക് ഡെങ്കി,  12 ചിക്കൻപോക്‌സ് എന്നിവ സ്ഥിരീകരിച്ചു .  എറണാകുളത്ത് മാത്രം 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.സംസ്ഥാനത്ത് മൊത്തം എലിപ്പനി മരണം 21 ആയി. സംസ്ഥാനത്ത് ഇന്നലെ 2 പേര്‍ പനി ബാധിച്ചു മരിച്ചു.തക്കാളിപനി അടക്കം കുട്ടികളിലും പകർച്ചപ്പനി വ്യാപകമായതിനാൽ   അംഗനവാടികളിലും സ്‌കൂളുകളിലും കുട്ടികളുടെ ഹാജർ നിലവളരെ കുറഞ്ഞു.

Comments

    Leave a Comment